News One Thrissur
Updates

 ചാവക്കാട് സ്കൂൾ ബസ്സ്‌ ടോറസ്സ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടം : വിദ്യാർത്ഥികളടക്കം 20 പേർക്ക് പരിക്ക്

ചാവക്കാട്: മണത്തലയിൽ സ്കൂൾ ബസ്സ് ടോറസ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടത്തിൽ 19 വിദ്യാർത്ഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റു. പരീക്ഷ കഴിഞ്ഞു വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഒരുമനയൂർ നാഷണൽ ഹുദ സ്കൂ‌ൾ ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണത്തല പള്ളിക്ക് സമീപം ദേശീയപാതയിലാണ് അപകടം. മുന്നിൽ ഓടിക്കൊണ്ടിരുന്ന ലോറി പെട്ടെന്ന് നിറുത്തിയതോടെ പിറകിൽ വന്ന സ്‌കൂൾ ബസ്സ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ ഗ്ലാസ്സുകൾ തകർന്നു. കുട്ടികളുടെ കയ്യിലും മുഖത്തും പരിക്കുണ്ട്. ചാവക്കാട് ടോട്ടൽ കെയർ ഉൾപ്പെടെ മേഖയിലെ ആമ്പുലൻസുകളുടെ സഹായത്തോടെ പരിക്കേറ്റ വിദ്യാർത്ഥികളെചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വിദ്യാർത്ഥികളുടെ പരിക്ക് സാരമല്ലെന്നു ആശുപത്രി അധികൃതർ പറഞ്ഞു. പരിക്കേറ്റവർ ഡ്രൈവർ അലി (47), വിദ്യാർത്ഥികളായ ഇഷ ഫാത്തിമ(7), നഹ്ജ മറിയം (9), ഇമ്മദ് അഹമ്മദ്(5), അനാൻ സെഹ്റാൻ(8), അംന യൂസഫ്( 9), ഗസൽ (12), സിനാൻ (12), അക്ബർ സയാൻ(10), സിനാൻ മാലിക് (9), ലിഷ മെഹ്റിൻ (6), മുർഷിദ് (9), ഹന ഹസീബ് (6), ഷഹൻഷ (15), ഖദീജ നിത (6), ഫൈസാൻ (10), മുഹമ്മദ് അദ്നാൻ (9), സയ്യിദ് മുജീബ് (8), നിത ഫാത്തിമ (7).

Related posts

ദേശപ്പെരുമയിൽ പെരിങ്ങോട്ടുകര ഉത്സവം ആഘോഷിച്ചു.

Sudheer K

കാഞ്ഞാണി സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ 46ാം ഊട്ടു തിരുനാളിനു കൊടിയേറി

Sudheer K

വിശ്വനാഥൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!