News One Thrissur
Updates

കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതികൾ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരച്ചിൽ ഊർജ്ജിതം

വടക്കാഞ്ചേരി: വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാൻ എത്തിച്ച രണ്ട് പ്രതികൾ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇവർ ഓടി രക്ഷപ്പെട്ടത്. പ്രതികൾ ഓടി രക്ഷപെട്ട ഉടൻ തന്നെ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ, പ്രതികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ വടക്കാഞ്ചേരി സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Related posts

ജില്ലാ ശുചിത്വമിഷന്‍ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

Sudheer K

മണി അന്തരിച്ചു

Sudheer K

മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംങ്ങിൻ്റെ നിര്യാണം: അന്തിക്കാട് സർവ്വകക്ഷി അനുശോചന യോഗം 

Sudheer K

Leave a Comment

error: Content is protected !!