News One Thrissur
Updates

മുറ്റിച്ചൂരിൽ കെഎംസിസി ഖത്തർ – നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി റമദാൻ റിലീഫ് വിതരണം നടത്തി.

മുറ്റിച്ചൂർ: കെഎംസിസി ഖത്തർ നാട്ടിക നിയോജക മണ്ഡലം കമ്മറ്റി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റെ നേതൃത്വത്തിൽ ‘കണ്ണീരൊപ്പാം കൈകോർക്കാം’ എന്ന പേരിൽ റിലീഫ് വിതരണം നടത്തി. മുറ്റിച്ചൂർ സുബുലുൽ ഹുദാ മദ്രസ്സയിൽ നടന്ന പരിപാടി കെഎംസിസി സംസ്ഥാന കമ്മറ്റി ട്രഷറർ പിഎസ്എം ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് നടത്തിയ മുസ്ലീം ലീഗ് അന്തിക്കാട് പഞ്ചായത്ത്  കമ്മിറ്റിയുടെ റമദാൻ റിലീഫ് വിതരണം  പ്രസിഡൻ്റ് ഉസ്മാൻ ഹാജി എടയാടി നിർവഹിച്ചു. മുസ്ലിം ലീഗ് നാട്ടിക മണ്ഡലം പ്രസിഡൻറ് കെ.എ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഖത്തർ കെ എം സി സി പ്രതിനിധി നൗഷാദ് പാറളം, പി.എ. സത്താർ, കെ ഇ ഹാറൂൺ റഷീദ്. മുസ്ലിംലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് എ.വി.എ ബക്കർ ഹാജി, നാട്ടിക നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എസ്. റഹ്മത്തുള്ള ജനറൽ സെക്രട്ടറി, പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയംഗം സി.കെ അഷ്റഫലി, കെ.എ. ഖാലിദ് നാട്ടിക,പി.കെ. ഖാലിദ് തളിക്കുളം,നസീർ വാടാനപ്പള്ളി, മുഹ്‌സിൻ തളിക്കുളം, സലിം അന്തിക്കാട് എന്നിവർ സംസാരിച്ചു.

Related posts

കിഴുപ്പിള്ളിക്കരയിൽ മാവേലി സ്റ്റോറിന് പൂട്ടിട്ട് കെട്ടിട ഉടമ; പ്രതിഷേധ സമരവുമായി കോൺഗ്രസ്സ്

Sudheer K

ലോക പഞ്ചഗുസ്തി ജേതാക്കൾക്ക് സ്വീകരണം നൽകി.

Sudheer K

ദക്ഷയാഗം കഥകളി അരങ്ങേറി

Sudheer K

Leave a Comment

error: Content is protected !!