News One Thrissur
Updates

വളളൂർ ആലുംതാഴം മഹാവാരാഹി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം

അന്തിക്കാട്: വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് മഹാഗണപതി ഹോമം, കലശം, പഞ്ചഗവ്യം, കലാശാഭിഷേകങ്ങൾ, പൊങ്കാലസമർപ്പണം, ഉച്ചപൂജ എന്നിവയുണ്ടായി. ചടങ്ങുകൾക്ക് ക്ഷേത്രംതന്ത്രി പഴങ്ങാപറമ്പ്മന ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ആണ്ടുവിഴ മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി വാരാഹി ദേവിക്ക് കളമെഴുത്തും പാട്ടും നടത്തി. വേലുക്കുട്ടി കോ നോത്തുപറമ്പിൽ ദേവീക്കളത്തിന് കർമ്മികത്വം വഹിച്ചു. മേൽശാന്തി വിഷ്ണു കൂട്ടാല, ക്ഷേത്ര ഭാരവാഹികളായ പ്രവീൺ പണ്ടാരത്തിൽ, സിനീഷ് തണ്ടാശ്ശേരി, സുബിൻ കാരമാക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related posts

അണ്ടത്തോട് ടോറസ് ലോറി ഇടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു.

Sudheer K

അരിമ്പൂരിൽ വാഹനാപകടം: 3 പേർക്ക് പരിക്ക്

Sudheer K

കാഞ്ഞാണി – തൃശൂർ സംസ്ഥാന പാതയിൽ ഒന്നര മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ തളച്ചു

Sudheer K

Leave a Comment

error: Content is protected !!