കാഞ്ഞാണി: അരിമ്പൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം പെരുമ്പുഴ പാതയോരത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴയടിപ്പിച്ച് തള്ളിയ മാലിന്യം തിരികെ എടുപ്പിച്ചു. ഇവരിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കി. കഴിഞ്ഞദിവസം അരിമ്പൂർ പഞ്ചായത്തിന്റെ ആരോഗ്യ വിഭാഗം എൻഫോഴ്സ്സ്മെന്റ് സ്ക്വാഡ് പെരുമ്പുഴ പാതയോരത്തെ അരിമ്പൂർ പഞ്ചായത്തിന്റെ അതിർത്തി വരെയുള്ള ഭാഗങ്ങൾ പരിശോധിച്ചിരുന്നു.ഇവിടെനിന്ന് 20 ലധികം ചാക്കിൽ നിറച്ച പലവിധ മാലിന്യങ്ങൾ കണ്ടെത്തി. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിൽ നിന്ന് നടത്തിയ വിശദമായ പരിശോധനയിൽ കൂർക്കഞ്ചേരിയിലുള്ള ഓൺലൈൻ വ്യാപാര സ്ഥാപനത്തിൻ്റെ വിലാസം ലഭിച്ചു. തുടർന്ന് അന്തിക്കാട് പോലീസിൽ പരാതി നൽകി. പോലീസും പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതരും കടയുടെ ഉടമയുടെ അടുത്തെത്തി. മാലിന്യം തങ്ങളുടെ തന്നെയാണെന്ന് ഇവർ തിരിച്ചറിഞ്ഞു. മാലിന്യം നീക്കാൻ കരാർ എടുത്ത വ്യക്തിയുടെ നമ്പറും നൽകി. ഇവരുമായി ബന്ധപ്പെട്ട എപ്പോഴാണ് വാഹനത്തിൻറെ ഡ്രൈവറാണ് മാലിന്യം അലക്ഷ്യമായി പാതയോരത വലിച്ചെറിഞ്ഞത് എന്ന് കണ്ടെത്തി. കരാറുകാരനിൽ നിന്ന് 10000 രൂപ പിഴയും പഞ്ചായത്ത് അടപ്പിച്ചു. ഇവരുടെ ആളുകളെ കൊണ്ടു തന്നെ പാടശേഖരത്തിൽ കൊണ്ടു വന്നിട്ട മുഴുവൻ മാലിന്യങ്ങളും തിരികെയെടുപ്പിച്ചു. അരിമ്പൂർ പഞ്ചായത്ത് സെക്രട്ടറി റെനി പോളിന്റെ നിർദ്ദേശപ്രകാരം ഹെൽത്ത് ഇൻസ്പെക്‌ടർ കവിത വി.എസ്, അസിസ്റ്റൻറ് നവ്യ തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
previous post