തൃപ്രയാർ: കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ കുഞ്ഞുണ്ണിമാഷ് അനുസ്മരണം സംഘടിപ്പിച്ചു. വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരകത്തിൽ വെച്ച് പത്തൊമ്പതാം ഓർമ്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കുഞ്ഞുണ്ണിമാഷ് സ്മാരക സമിതിയുടെ സഹകരണത്തോടെ നടന്ന അനുസ്മരണ സമ്മേളനം സിസി മുകുന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമി വൈസ്പ്രസിഡന്റ് അശോകൻ ചരുവിൽ മുഖ്യപ്രഭാഷണവും കവി പി.പി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണവും നടത്തി. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ സ്വാഗതവും കുഞ്ഞുണ്ണിമാഷ് സ്മാരകസമിതി സെക്രട്ടറി വി.ആർ. ബാബു നന്ദിയും പറഞ്ഞു. കെ.സി. പ്രസാദ്, മഞ്ജുള അരുണൻ, ബിജോഷ് ആനന്ദ്, രശ്മി ഷിജോ, സുനിത ബാബു, ഉഷ കേശവരാജ്, കെ.എ.വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.