അരിമ്പൂർ: ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അരിമ്പൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ അരിമ്പൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഡി.സി.സി. ജന: സെക്രട്ടറി അഡ്വ. വി. സുരേഷ് കുമാർ ധർണ്ണ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെൻസൺ ജെയിംസ് അധ്യക്ഷത വഹിച്ചൂ, പി.എ. ജോസ്, സി.എൽ. ജോൺസൺ, ഹരിദാസ് ബാബു, സുധ സദാനന്ദൻ, ജിജോ നീലംകാവിൽ തുടങ്ങിയവർ പ്രസംഗിച്ചു.
previous post
next post