News One Thrissur
Updates

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ബഡ്സ് സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് കൈമാറി

പെരിങ്ങോട്ടുകര: മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ പരിചരിക്കുന്ന അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബഡ്സ് സ്കൂളിലേക്ക് നാട്ടിക നിയോജക മണ്ഡലം എംഎൽഎ സി സി മുകുന്ദൻ്റെ 2023-24 വർഷത്തെ എം എൽ എ വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്ക്കൂൾ ബസ് കൈമാറി. സി.സി. മുകുന്ദൻ എംഎൽഎ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശീധരൻ അധ്യക്ഷത വഹിച്ചു. 15.8 ലക്ഷം രൂപ ഉപയോഗിച്ച് സർക്കാരിൻ്റെ പ്രത്യേക അനുമതി ലഭ്യമാക്കിയാണ് വാഹനത്തിന് തുക അനുവദിച്ചത്. നിലവിലെ പഴയ വാഹനം കേടുപാട് സംഭവിച്ചതിനെ തുടർന്ന് കാലങ്ങളായി വിദ്യാർത്ഥികളുടെ യാത്ര ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയിലായിരുന്നു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ സുഷമ മോഹൻ, വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ്, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നജീബ് പി.എസ്, സി കെ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Related posts

അരിമ്പൂർ പൂയ്യ മഹോത്സവത്തിന് കൊടിയേറി. 

Sudheer K

ഭൂനികുതി വർധനവ്: അന്തിക്കാട് വില്ലേജ് ഓഫീസിനു മുന്നിൽ കോൺഗ്രസ് ധർണ്ണ.

Sudheer K

ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!