ചേർപ്പ്: നോമ്പു തുറക്ക് ശേഷം വീടിനു സമീപത്തെ പള്ളിയിൽ നിസ്കരിക്കുന്നതിനിടെ കുഴഞ്ഞു വീണ് പടിഞ്ഞാട്ടുമുറി പാറാപറമ്പ് പട്ടികക്കാരൻ ഉസ്മാൻ(67)മരിച്ചു. വ്യാഴാഴ്ച വൈകീട്ട് പാറാപറമ്പിലെ പള്ളിയിൽ വച്ചായിരുന്നു നിസ്കാരത്തിനിടെ ഉസ്മാൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം വെള്ളിയാഴ്ച 10.30ന് ചെറുചേനം ജുമാ മസ്ജിദിൽ. ഭാര്യ:പരേതയായ ആമിന. മക്കൾ:നിഷാദ്, നിഷ. മരുമകൾ: ജെസി.