എളവള്ളി: എളവള്ളി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരുന്ന യുവാവ് പിടിയിൽ. പറയ്ക്കാട് സ്വദേശിപുല്ലാണിപ്പറമ്പത്ത് അരുൺ(26) നെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. എളവള്ളി പറയ്ക്കാട് വെച്ച് കഞ്ചാവ് വില്പനയ്ക്കായി നിൽക്കുന്ന സമയത്ത് പാവറട്ടി എസ്ഐഅനുരാജ് സംഘവും അരുണിനെ കയ്യോടെ പിടി കൂടുകയായിരുന്നു. ഇയാളുടെ കൈവശം 40 ഗ്രാം കഞ്ചാവ് പിടികൂടുകയും ചെയ്തു. അരുണിനെ മാസങ്ങൾക്ക് മുൻപ് കഞ്ചാവ് വിൽപ്പന നടത്തിയതിനെ പാവറട്ടി പോലീസ് പിടികൂടിയിട്ടുള്ളതാണ്. ലഹരി ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി പാവറട്ടി പോലീസ് മഫ്തിയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.