News One Thrissur
Updates

ഗുരുവായൂരപ്പന് വഴിപാടായി 36 പവൻ തൂക്കം വരുന്ന സ്വർണ കിരീടം

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി 36 പവൻ തൂക്കം വരുന്ന സ്വർണ കിരീടം. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് സ്വർണ്ണ കിരീടം സമർപ്പിച്ചത്. രാവിലെ ഒമ്പതിന് കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ക്ഷേത്രം അസി.മാനേജർമാരായ കെ രാമകൃഷ്ണൻ, കെ.കെ സുഭാഷ്, സി.ആർ ലെജുമോൾ, വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കൾ എന്നിവർ സന്നിഹിതരായി. സമർപ്പണശേഷം ദർശനം കഴിഞ്ഞുവന്ന കുലോത്തുംഗനും കുടുംബത്തിനും കളഭം, കദളിപ്പഴം, പഞ്ചസാര, ചാർത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദകിറ്റ് നൽകി.

Related posts

ജീവനുവേണ്ടി പിടഞ്ഞ മകനെ ആശുപത്രിയിലെത്തിക്കാൻ  വാഹനത്തിന് വേണ്ടി അലഞ്ഞ് പിതാവ് രമേശൻ 

Sudheer K

അരിമ്പൂരിൽ സ്വകാര്യ ഫിനാൻസ് ജീവനക്കാരൻ വ്യാപാരിയെ മർദ്ദിച്ചതായി പരാതി.

Sudheer K

എടമുട്ടം ബീച്ച് റോഡിൻറെ ശോചനീയാവസ്ഥ: ഓട്ടോറിക്ഷ – ബസ് തൊഴിലാളികൾ പണിമുടക്കി വലപ്പാട് പഞ്ചായത്തിലേക്ക് മാർച്ച് നടത്തി

Sudheer K

Leave a Comment

error: Content is protected !!