കാഞ്ഞാണി: ആഗോള വിപണിയിൽ ആസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും പാചക വാതക വില വർദ്ദിപ്പിച്ചതിനെതിരെ മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും അടുപ്പുകൂട്ടി സമരവും നടത്തി. കഞ്ഞാണി സെന്ററിൽ നടന്ന പ്രതിഷേധ സമരം കെപിസിസി സെക്രട്ടറി സി.സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെഎസ് ദീപൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ സി.ഐ സെബാസ്റ്റ്യൻ, ഡിസിസി സെക്രട്ടറിമാരായ കെ.കെ ബാബു, അഡ്വ വി. സുരേഷ്‌കുമാർ, സി എം നൗഷാദ്, വി.ജി അശോകൻ, കെ.ബി ജയറാം, മണ്ഡലം പ്രസിഡന്റ് മാരായ എം.വി അരുൺ, അഡ്വ എം.എ മുസ്തഫ, പി.പി സ്റ്റീഫൻ, ജെൻസൺ ജെയിംസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് കാർത്തികേയൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.കെ പ്രകാശൻ, എം.ബി സൈതുമുഹമ്മദ്, എൻ.ആർ അജിത് പ്രസാദ്, പി.ഡി ബെന്നി, ഐ.പി പ്രഭാകരൻ പി.ടി ജോൺസൻ, മണികണ്ഠൻ മഞ്ചറമ്പത്ത്, എൻ.പി അലിമോൻ, വാസു വളാഞ്ചേരി,ഗ്രേസി ജേക്കബ്, ഒ.ടി ഷംസുദീൻ, പി.എം അഹമ്മദുണ്ണി, അബു കാട്ടിൽ, കെ.വി സിജിത്ത് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് എൻ.കെ വിമല, സുഗന്ധിനി ഗിരീഷ്, ടോണി അത്താണിക്കൽ, രഘു കഞ്ഞാണി, ബീന തോമസ്,ജീജോ നീലങ്കവിൽ, ജോജു നെല്ലിശ്ശേരി,എം എൽ സെബാസ്റ്റ്യൻ, അലക്സ് പ്ലാക്കൻ, ബിബിഷ് പോൾ, ഫൽഘുണൻ കെ.ആർ, പി.എം അബ്ദുൾ സലാം, ഇ.എ ഹക്കിം, എൻ.എ ഹസ്സൻ, പി.എസ് അനന്ദൻ എന്നിവർ നേതൃത്വം നൽകി.
previous post