News One Thrissur
Updates

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് 2160 രൂപയുടെ വര്‍ധനവ്

കൊച്ചി: ചരിത്രത്തിലാദ്യമായി ഒറ്റ ദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണ്ണവില. പവന് 2160 രൂപ വർധിച്ച് 68480 രൂപയായി.ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവൻ സ്വർണം വാങ്ങണമെങ്കില്‍ 74,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.അമേരിക്കൻ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിൻറെ തീരുവ യുദ്ധം സ്വർണ്ണവില കുതിപ്പിന് കളമൊരുക്കി. അന്താരാഷ്ട്ര സ്വർണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറില്‍ അധികമാണ് വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 3126 ഡോളറും,രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്.സ്വർണ്ണവില വലിയതോതില്‍ കുറയുമെന്ന് പ്രതീക്ഷയില്‍ അഡ്വാൻസ് ബുക്കിംഗ് എടുത്ത് സ്വർണ വ്യാപാരികള്‍ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇന്നലെയും സ്വർണവിലയില്‍ വര്ധനവുണ്ടായിരുന്നു. ഇന്നലെ 520 രൂപയാണ് വർധിച്ചത്. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വർണത്തിനു വർധിച്ചത് 2,680 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8560 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7050 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.

Related posts

ധീവരസഭ ജില്ലാ സമ്മേളനം സമാപിച്ചു: കെ.വി. തമ്പി പ്രസിഡന്റ്, ടി.വി. ശ്രീജിത്ത് സെക്രട്ടറി

Sudheer K

വഴിയിൽ ഉപേക്ഷിക്കാതെ സത്യസന്ധത: റോഡിൽ നിന്നും കിട്ടിയ പണവും രേഖകളും ഉടമയെ കണ്ടെത്തി നൽകി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി.

Sudheer K

അന്തിക്കാട്  ഹൈസ്കുളിൽ എംഎൽഎ ഫണ്ട് ഉപയാഗിച്ച് നിർമിക്കുന്ന പാചകപുരക്ക് തറക്കല്ലിട്ടു

Sudheer K

Leave a Comment

error: Content is protected !!