കൊടുങ്ങല്ലൂർ: എറിയാട് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു. പുത്തൂർ വീട്ടിൽ ശരത്തി (30) നാണ് പരിക്കേറ്റത്. എറിയാട് എം.ഐ.ടി സ്കൂളിന് സമീപം ഇന്ന് വൈകീട്ടായിരുന്നു സംഭവം. ആക്രമണം തടയാനുള്ള ശ്രമത്തിനിടയിൽ ശരത്തിന്റെ കൈക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മനപ്പിള്ളി ശരത്തിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.