കയ്‌പമംഗലം: ദേശീയപാതയിൽ ഗതാഗതം സ്‌തംഭിച്ചപ്പോൾ താത്കാലിക വഴിയിലൂടെ പോകാൻ ശ്രമിച്ച കെഎസ്ആർടിസി ബസ് കുഴിയിൽ കുടുങ്ങി. കയ്‌പമംഗലം കാളമുറി സെൻ്ററിൽ ഇന്ന് ഉച്ചയ്ക്ക് പ ന്ത്രണ്ട് മണിയോടെയാണ് സംഭവം. നിറയെ യാത്രക്കാരുമായാണ് ബസ് ഈ വഴിയിലൂടെ കടക്കാൻ ശ്രമിച്ചത്. കുഴിയിൽ കുടുങ്ങിയ ബസ്സ് ഇലക്ട്രിസിറ്റി പോസ്‌റ്റിലും ഉരഞ്ഞിട്ടുണ്ട്. എറണാകുളത്ത് നിന്നും ഗുരുവായൂരിലേക്ക് പോയിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ ഇറക്കി മറ്റൊരു ബസ്സിൽ പറഞ്ഞയച്ചിട്ടുണ്ട്. ബസ് ഉയർത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല