അരിമ്പൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകരവാദത്തിനെതിരെ പ്രതിജ്ഞ എടുക്കയും ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെൻസൻ ജെയിംസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്മാരായ സി.എൽ. ജോൺസൺ, പി.എ. ജോസ്, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനസ് കൈപിള്ളി, ഹരിദാസ് ബാബു, ജീജോ നീലങ്കാവിൽ,രാജീവ് ഐനിക്കൽ, സി.പി. ജോർജ്, ദീപു കളത്തിപറമ്പിൽ, സുഭാഷ് അരിമ്പൂർ, വിഷ്ണു പ്രസാദ്,ദിലീഷ്, സി എ സിംഗ് എന്നിവർ നേതൃത്വം നൽകി.