പാറളം: ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ ജയൻ പണിക്കർ വഴിയിൽ പെല്ലിശ്ശേരി ടോമിയുടെ വീട്ടിൽ വളർത്തുന്ന പതിനഞ്ച് ടർക്കികളെയും അഞ്ച് കോഴികളെയും തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. ഇന്ന് പുലർച്ചെ മൂന്നിനാണ് ഇരുമ്പ് കൂട് പൊളിച്ച് കോഴികളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്.