തൃപ്രയാർ: ബി.ജെ.പിയുമായി കൂട്ടുപിടിച്ച് പഞ്ചായത്തിന്റെ പൊതുപണം പഞ്ചായത്ത് പ്രസിഡൻറും സി.പി.എം ഭരണസമിതിയും ധൂർത്തടിക്കുന്നുവെന്ന് ആരോപിച്ചും ഭരണസമിതിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക പഞ്ചായത്തിന് മുന്നിൽ നടത്തി. കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പി. വിനു, പഞ്ചായത്ത് മെംബർമാരായ ശ്രീദേവി മാധവൻ, ബിന്ദു പ്രദീപ്, കെ.ആർ. ദാസൻ, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ജയ സത്യൻ എന്നിവർ സംസാരിച്ചു.