News One Thrissur
Updates

അരക്കോടിയിലേറെ വില വരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടി

തൃശൂർ: പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പുറ്റേകര വച്ച് പേരാമംഗലം പോലീസും തൃശ്ശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡ് ആയ ഡാൻസാഫ് വിഭാഗവും ചേർന്ന് ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി മംഗലാപുരത്തുനിന്ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥിരമായി വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തുന്ന ലോറിയും 50 ലക്ഷത്തിലേറെ വില വരുന്ന 384436 പാക്കറ്റ് ഹാൻസ് അടക്കമുള്ള പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത് സംഭവത്തിൽ ലോറി ഉടമയും ഡ്രൈവറുമായ മണ്ണാർക്കാട് സ്വദേശി നീലാഞ്ചേരി വീട്ടിൽ സന്ദീപ് 35 വയസ്സ് എന്ന ആളെയും പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തെ തുടർന്ന് പേരാമംഗലം ഇൻസ്പെക്ടർ രതീഷ് കെ സിയുടെ നേതൃത്വത്തിൽ ഡാൻസാഫ് വിഭാഗം സബ് ഇൻസ്പെക്ടർ ബാബുരാജൻ , ജയകുമാർ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പ്രദീപ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രസൂൺ , പോലീസുകാരായ ശരത്ത്, നിഷാദ്, നിബു, സുജിത്ത്, ആശിഷ് , റെജിൻ ദാസ് എന്നിവരുടെ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉടനീളം വിൽപ്പനയ്ക്കായി കൊണ്ടുവന്ന പുകയില ഉൽപ്പന്നങ്ങളാണ് ഇത്തരത്തിൽ പിടികൂടിയിട്ടുള്ളത് ലോറിയുടെ മുകളിലും വശങ്ങളിലും മാത്രം മൈദ ചാക്കുകൾ നിരത്തി സംശയം തോന്നാത്ത രീതിയിലാണ് പുകയില ഉത്പന്നങ്ങൾ ലോറിയിൽ കയറ്റിയിട്ടുള്ളത് പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും

Related posts

അന്തിക്കാട് : ഗവ.എൽപി സ്കൂളിൽ ഓഡിറ്റോറിയത്തിന് ശിലയിട്ടു.

Sudheer K

ഏനാമാക്കൽ പുഴയിൽ അഞ്ജാത മൃതദേഹം കണ്ടെത്തി.

Sudheer K

മാധ്യമം’ മുൻ സീനിയർ റിപ്പോർട്ടർ എം. സക്കീർ ഹുസൈൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!